"കടല്‍ക്ഷോഭത്തിൽനിന്ന് കരയെ രക്ഷിക്കണം'
1478262
Monday, November 11, 2024 6:08 AM IST
ചാവക്കാട്: കടലേറ്റത്തെ തുടർന്ന് നിത്യദുരിതത്തിലായ കടപ്പുറം പഞ്ചായത്തിന്റെ തീരം സംരക്ഷിക്കാൻ ശാശ്വതപരിഹാരം കാണണമെന്നും പഞ്ചായത്തിന്റെ കടലോരമേഖലയെ കോസ്റ്റല്‍ ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരസദസ് നടത്തി.
കടപ്പുറം അഞ്ചങ്ങാടിവളവില്‍ നടത്തിയ ജനകീയ സമരം തീരദേശ വനിത ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്തു. കടല്‍ക്ഷോഭ ദുരിതത്തില്‍ നാശനഷ്ടം നേരിടുന്ന തീരവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
പഞ്ചായത്ത് പ്രസിഡന്റ്് സാലിഹ ഷൗക്കത്ത് അധ്യക്ഷയായി. ചെല്ലാനം സമരനായകന് വി.ടി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് സി.എച്ച്. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ. ആഷിത, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി.എം. മുഹമ്മദ് ഗസ്സാലി, സി.വി. സുബ്രഹ്മണ്യൻ, വി.പി. മൻസൂർ അലി, മുക്കൻ കാഞ്ചന, ടി. ആർ. ഇബ്രാഹിം, നളിനാക്ഷൻ ഇരട്ടപ്പുഴ, ബോഷിയാണാശേരി, ഷറഫുദ്ദീൻ മുനക്കക്കടവ് ആർ.ടി. ജലീൽ, പി. കെ. ബഷീർ, പി.എം. മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു. വൈകീട്ട് നാലിന് ആരംഭിച്ച സമരം രാത്രി പത്തിന് സമാപിച്ചു.