മുനന്പം ജനതയ്ക്കു നീതികിട്ടുംവരെ പോരാട്ടം: ഫാ. വർഗീസ് കുത്തൂർ
1478267
Monday, November 11, 2024 6:09 AM IST
തൃശൂർ: മുനന്പം ജനതയ്ക്കു നീതികിട്ടുംവരെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂർ അതിരൂപത സമിതി പോരാടുമെന്നു ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ. അതിരൂപതതല ഐക്യദാർഢ്യദിനാചരണം ഡോളേഴ്സ് ബസലിക്ക പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഹ്വാന പ്രകാരം എല്ലാ യൂണിറ്റുകളിലും മുനന്പം ഐക്യദാർഢ്യ ദിനാചരണം നടന്നു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ഡോളേഴ്സ് ബസലിക്ക ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ്, അതിരൂപത ട്രഷറർ റോണി അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ലീല വർഗീസ്, ഡോളേഴ്സ് ഫൊറോന പ്രസിഡന്റ് ഷാനു ജോർജ് എന്നിവർ പ്രസംഗിച്ചു. അതിരൂപത ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, വൈസ് പ്രസിഡന്റ് അഡ്വ. ബൈജു ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ നേതൃത്വം നൽകി.