മു​ള്ളൂ​ർ​ക്ക​ര: സി​പി​എ​മ്മും ബി​ജെ​പി​യും ഇ​ന്നി​പ്പോ​ൾ ഒ​രേ മു​ന്ന​ണി​യാ​യി മാ​റി​യെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി. പെ​ട്ടി വി​വാ​ദ​മാ​ക്കി യു​ഡി​എ​ഫി​നെ ത​ള​ർ​ത്താ​മെ​ന്നാ​ണ് അ​വ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ തി​രി​ച്ച​ടി കി​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ സി​പി​എം നേ​താ​ക്ക​ൾ​ത​ന്നെ വി​ഷ​യം വി​വാ​ദ​മാ​ക്ക​ണ്ടാ​യെ​ന്നു​പ​റ​ഞ്ഞ് പെ​ട്ടി മ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

പി.​പി. ദി​വ്യ​യെ സം​ര​ക്ഷി​ച്ച​തി​നു​പി​റ​കി​ൽ സി​പി​എ​മ്മാ​ണ്. ദി​വ്യ​യെ അ​റ​സ്റ്റു​ചെ​യ്യേ​ണ്ടെ​ന്നു പ​റ​ഞ്ഞ​തു പി. ​ശ​ശി​യാ​ണ്. ഒ​ടു​വി​ൽ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​പ്പോ​ഴാ​ണ് അ​വ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ജാ​മ്യം കി​ട്ടി​യ​തു​കൊ​ണ്ടു​മാ​ത്രം കേ​സി​ൽ​നി​ന്ന് മോ​ചി​ത​യാ​യെ​ന്നു ആ​രും ധ​രി​ക്കേ​ണ്ട. ദി​വ്യ തെ​റ്റു​തി​രു​ത്തി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​തു​ത​ന്നെ കു​റ്റ​സ​മ്മ​ത​മാ​ണ്. ​കു​റ്റം ചെ​യ്ത പി.​പി. ദി​വ്യ ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മു​ള്ളൂ​ർ​ക്ക​ര​യി​ൽ ന​ട​ന്ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി ഡോ. ​വി.​കെ. അ​റി​വ​ഴ​ക​ൻ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, സി​ദ്ദി​ഖ​ലി രാ​ങ്ങാ​ട്ടൂ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ലി​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.