ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ത്തു​ള്ള സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍, ഹോംസ്റ്റേ സ്ഥാ​പ​ന​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ 450 കു​ട്ടി​ക​ള്‍​ക്കു ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നും ക​ലാ​വി​രു​ന്നു​ക​ള്‍ ആ​സ്വ​ദി​ക്കു​വാ​നും ഡോ​ണ്‍​ബോ​സ്‌​കോ കൂ​ട്ടാ​യ്മ നേ​തൃ​ത്വം​ ന​ല്‍​കി​യ സ്‌​നേ​ഹ​സം​ഗ​മം 2024ല്‍ ​വേ​ദി​യൊ​രു​ങ്ങി. ഡോ​ണ്‍ ബോ​സ്‌​കോ അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ലേ​ഷ്യ​ന്‍ കോ ​ഓ​പ്പ​റേ​റ്റേ​ഴ്സ്, ആ​ത്മ ഗ്രൂ​പ്പ്, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ര്‍, പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ള്‍, യൂ​ത്ത് സെ​ന്‍റ​ര്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്രോ​ഗ്രാം ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി.​ മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് സ​ന്ദേ​ശം​ന​ല്‍​കി. ഡോ​ണ്‍​ബോ​സ്‌​കോ റെ​ക്ട​ര്‍ ഫാ. ​ഇ​മ്മാ​നു​വ​ല്‍ വ​ട്ട​ക്കുന്നേ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബി മാ​ളി​യേ​ക്ക​ല്‍ ആ​ശം​സ​ക​ള്‍​ നേ​ര്‍​ന്നു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഒ.​എ​സ്. വ​ര്‍​ഗീ​സ് സ്വാ​ഗ​ത​വും സ​ലേ​ഷ്യ​ന്‍ കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യിം​സ് ആ​ട്ടൂ​ക്കാ​ര​ന്‍ ന​ന്ദി​യും​ പ​റ​ഞ്ഞു.