ചിമ്മിനി ഡാം തുറന്നു
1478543
Tuesday, November 12, 2024 7:27 AM IST
പുതുക്കാട്: ജില്ലയിലെ കോൾനിലങ്ങളിലെ കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായി ചിമ്മിനി ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നു. പ്രതിദിനം 1.5 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് കുറുമാലി പുഴയിലേക്ക് തുറന്നുവിടുന്നത്.
ഇന്നലെ വൈകീട്ട് അഞ്ചിനാണ് വെള്ളം തുറന്നുവിട്ടത്. പുഴയിൽ 30 മുതൽ 34 സെന്റിമീറ്റർവരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ നടന്ന കോൾ അഡ്വൈസറി യോഗത്തിൽ എടുത്ത തീരുമാനത്തിലാണ് വൈകീട്ട് അഞ്ചിന് വാൽവ് തുറന്നത്.