വിളക്കാഘോഷങ്ങള്‍ തുടങ്ങി; ഇന്ന് ദേവസ്വംവക ഉദയാസ്തമന പൂജയോടെയുള്ള വിളക്ക്
1478539
Tuesday, November 12, 2024 7:27 AM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി വിളക്കാഘോഷങ്ങള്‍ തുടങ്ങി. ഇനിയുള്ള ഒരുമാസക്കാലം ക്ഷേത്രനഗരി ഉത്സവ ലഹരിയിലാവും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസം ചുറ്റുവിളക്കുണ്ടാവും. ഇന്നലെ പാലക്കാട് അലനല്ലൂർപറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണു വിളക്കാഘോഷങ്ങൾ തുടങ്ങിയത്.
രാത്രി വിളക്കെഴുന്നള്ളിപ്പിന് കൊമ്പൻ രാജശേഖരൻ കോലമേറ്റി. വിശേഷാൽ ഇടയ്ക്ക വാദനത്തോടെയുള്ള നാലാമത്തെ പ്രദക്ഷിണത്തിന് വിളക്കുമാടങ്ങളിലെ വിളക്കുകൾ പ്രഭ ചൊരിഞ്ഞു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മീരാഹരി അവതരിപ്പിച്ച സംഗീത കച്ചേരിയും അരങ്ങേറി. സന്ധ്യക്ക് പനമണ്ണ ശശി, ഗുരുവായൂർ ശശി എന്നിവരുടെ തായമ്പകയും ഉണ്ടായി. തുലാം മാസത്തിലെ ഏകാദശി ദിനം കൂടിയായ ഇന്ന് ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്. ഏകാദശി ദിവസം ഭക്തർക്ക് ദർശനം സുഗമമാക്കാൻ ദേവസ്വം ഉദയാസ്തമന പൂജ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. നാളെ ബംഗളൂരു ഗോപിനാഥിന്റെ വക വിളിക്കാ ഘോഷമാണ്.
വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേ ത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടക്ക വാദ്യം, നാദസ്വരം എന്നിവയോ ടെയുള്ള വിളക്കെഴുന്ന ള്ളിപ്പ്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാ പരിപാടികള്‍ എന്നിവയുണ്ടാവും. ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം 26 ന് ആരംഭി ക്കും. 27മുതൽ സംഗീതാര്‍ച്ചനകള്‍. ഡിസംബര്‍ 11 നാണ് ഏകാദശി.