ആന്പല്ലൂരിൽ നഷ്ടം എട്ടുകോടി; ചില്ലിക്കാശ് സഹായമില്ല
1478279
Monday, November 11, 2024 6:09 AM IST
തൃശൂർ: പീച്ചി ഡാം തുറന്നതിനെത്തുടർന്നു ആന്പല്ലൂർ മേഖലയിലെ വ്യാപാരികൾക്ക് എട്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും ചില്ലിക്കാശുപോലും ലഭിച്ചില്ലെന്നും കെവിവിഇഎസ് യൂത്ത് വിംഗ് പ്രസിഡന്റ് കെ.പി. പീയൂസ്.
ചിലർക്ക് 60 ലക്ഷത്തോളം രൂപയുടെ സ്റ്റോക്ക് നഷ്ടമുണ്ടായി. ഭൂരിഭാഗം പേർക്കും സാമഗ്രികൾ പുതുതായി എത്തിക്കേണ്ടിവന്നു. വ്യാപാരികൾക്കു നഷ്ടപരിഹാരംനൽകാൻ സർക്കാരിനു വകുപ്പില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റി പത്തുലക്ഷം നൽകി. നാശനഷ്ടങ്ങളുടെ കണക്ക് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടില്ല. വായ്പാ തിരിച്ചടവും കുറികളുടെ അടവും മുടങ്ങി.
നോട്ടുനിരോധനത്തിന്റെയും പ്രളയത്തിന്റെയും നഷ്ടത്തിൽനിന്ന് കരകയറുന്പോഴാണ് പീച്ചി ഡാം തുറന്നത്. റോഡ് നിർമാണവും വ്യാപാരികൾക്കു തിരിച്ചടിയാണ്. ഗതാഗതക്കുരുക്കും പൊടിശല്യവുമെല്ലാം ചേരുന്പോൾ കച്ചവടം മുപ്പതുശതമാനത്തിലേക്കു ചുരുങ്ങുമെന്നാണു കണക്കാക്കുന്നത്. സർവീസ് റോഡുകൾ നന്നാക്കിയതിനുശേഷമേ അടിപ്പാത നിർമാണം തുടങ്ങൂ എന്നാണ് ഉറപ്പു നൽകിയത്. ഇതൊന്നും പാലിച്ചില്ല.