ഗു​രു​വാ​യൂ​ർ: ​ഏ​കാ​ദ​ശി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​വും.​ ഡി​സം​ബ​ർ 11നാ​ണ് ഏ​കാ​ദ​ശി.​ ഇ​ക്കു​റി ഉ​ദ​യാ​സ്ത​മ​ന​പൂ​ജ ഇ​ല്ലാ​തെ​യു​ള്ള വി​ള​ക്കാ​ഘോ​ഷ​മാ​ണ് ന​ട​ക്കു​ന്ന​ത്.​ ഏ​കാ​ദ​ശി ദി​വ​സം ന​ട​ത്താ​റു​ള്ള ഉ​ദ​യാ​സ്ത​മ​നപൂ​ജ തു​ലാം മാ​സ​ത്തി​ലെ ഏ​കാ​ദ​ശി വ​രു​ന്ന ന​വം​ബ​ർ 12 ന് ​ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വി​ള​ക്ക് ദി​വ​സം ന​ട​ക്കും. അ​ന്ന് ദേ​വ​സ്വം വക ഏ​കാ​ദ​ശി വി​ള​ക്കാ​ ഘോ​ഷ​മാ​ണ്.

വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് രാ​ത്രി ചു​റ്റു വി​ള​ക്കി​ന്‍റെ നാ​ലാ​മ​ത് പ്ര​ദ​ക്ഷി​ണ​ത്തി​നു വി​ള​ക്കു​മാ​ട​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കും.​ മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ മൂ​ന്ന് ആ​ന​ക​ളോ​ടെ വി​ള​ക്ക് എ​ഴു​ന്നള്ളി​പ്പും അ​വ​സാ​ന പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​ശേ​ഷാ​ൽ ഇ​ട​യ്ക്ക, നാ​ഗസ്വ​രംവാ​ദ്യ​വും ഉ​ണ്ടാ​വും. വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ വ​ക​യാ​യാ​ണ് 30 ദി​വ​സ ത്തെ വി​ള​ക്കാ​ഘോ​ഷം.​ വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഴ്ച​ശീ​വേ​ലി, മേ​ളം, പ​ഞ്ച​വാ​ദ്യം, താ​യ​മ്പ​ക, മേ​ല്പത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

നാളെ വി​ള​ക്ക് തു​ട​ങ്ങു​ന്ന​ത് പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ പ​റ​മ്പോ​ട്ട് അ​മ്മി​ണിയ​മ്മ​യു​ടെ വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ്.​ ചൊ​വ്വാ​ഴ്ച തു​ലാം മാ​സ​ത്തി​ലെ ഏ​കാ​ദ​ശി ദി​വ​സം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വ​ക ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യോ​ടെ വി​ള​ക്കാ​ഘോ​ഷി​ക്കും. 14 ന് ​പോ​സ്റ്റ​ൽ വി​ള​ക്ക്,17 ന് ​കോ​ട​തി വി​ള​ക്ക്,18 ന് ​പോ​ലീ​സ് വി​ള​ക്ക്, 21 ന് ​മ​ർ​ച്ച​ന്‍റ്സ് വി​ള​ക്ക്, 23 ന് ​കാ​ന​റാ ബാ​ങ്ക് വി​ള​ക്ക്, 24 ന് ​എ​സ്ബി​ഐ വി​ള​ക്ക്, 25 ന് ​ഗു​രു​വാ​യൂ​ർ അ​യ്യ​പ്പ ഭ​ജ​നസം​ഘ​ത്തി​ന്‍റെ വി​ള​ക്ക്, 28 ന് ​ക്ഷേ​ത്രം പ​ത്തു​കാ​രു​ടെ വി​ള​ക്ക്, 30 തന്ത്രി​യു​ടെ​വി​ള​ക്ക്, 10 ന് ​ഗു​രു​വാ​യു​ര​പ്പ​ൻ സ​ങ്കീ​ർ​ത്ത​ന ട്ര​സ്റ്റി​ന്‍റെ ദ​ശ​മി വി​ള​ക്കാ​ഘോ​ഷ​വും 11 ന് ​ഏ​കാ​ദ​ശി​യു​മാ​ണ്.​

ഏ​കാ​ദ​ശി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചെ​മ്പൈ സം​ഗീ​തോ​ത്സ​വം 26 ന് ​തു​ട​ങ്ങും. 27 മു​ത​ൽ സം​ഗീ​താ​ർ​ച്ച​ന​ക​ൾ ആ​രം​ഭി​ക്കും.​ ദി​വ​സ​വും വൈ​കീ​ട്ട് ആ​റുമു​ത​ൽ പ്ര​ഗ​ത്ഭ​രു​ടെ സം​ഗീ​ത ക​ച്ചേ​രി​ക​ളാ​ണ്.​ ഡി​സം​ബ​ർ 10ന് ​പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നവും ഗ​ജ​രാ​ജ​ൻ കേ​ശ​വ​ൻ അ​നു​സ്മ​ര​ണ​വും ന​ട​ക്കും.

ഏ​കാ​ദ​ശി ദി​വ​സ​ത്തെ ഉ​ദ​യാ​സ്ത​മ​ന​പൂ​ജ: ത​ർ​ക്കം കോ​ട​തി​യി​ൽ

ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി ദി​വ​സ​ത്തെ ഉ​ദ​യാ​സ്ത​മ​നപൂ​ജ മാ​റ്റിവ​ച്ച​തു ചോ​ദ്യം​ചെ​യ്ത് ത​ന്ത്രി കു​ടും​ബ​ത്തി​ലെ ഒ​ൻ​പ​ത് അം​ഗ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.​ ഹൈ​ക്കോ​ട​തി പ​രാ​തി സ്വീ​ക​രി​ച്ച് ദേ​വ​സ്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണംതേ​ടി.​ ഏ​കാ​ദ​ശി ദി​വ​സം ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നസൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് ഉ​ദ​യാ​സ്ത​മ​ന പൂ​ജ മാ​റ്റി​യ​തെന്നാ​ണു ദേ​വ​സ്വം അ​ഭി​പ്രാ​യം.

​ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ന​ട ഇ​ട​യ് ക്കിടെ അ​ട​ക്കേ​ണ്ടി​വ​രു​ന്ന​തു പ​തി​നാ​യി​ര​ക്ക​ക്കി​ന് ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ മ​ണി​ക്കൂറു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.​ ദൈ​വ​ഹി​ത​വും മു​ഖ്യത​ന്ത്രി​യു​ടെ സ​മ്മ​ത​വും ല​ഭി​ച്ച​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ദേ​വ​സ്വം ഭ​ര​ണസ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ ഉ​ദ​യാ​സ്ത​മ​നപൂ​ജ മാ​റ്റിവ​യ്ക്കു​ന്ന​ത് ആ​ചാ​രലം​ഘ​ന​മാ​ണെ​ന്നാ​ണു ത​ന്ത്രി കു​ടും​ബ​ത്തി​ലെ ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളു​ടേ​യും അ​ഭി​പ്രാ​യം.