ലൂർദ് പള്ളി തിരുനാൾ: കിരീടം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
1478277
Monday, November 11, 2024 6:09 AM IST
തൃശൂർ: ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 138-ാം തിരുനാളിന് ഭക്തജനപ്രവാഹം. പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്കു സീറോ മലബാർ സഭ മേജർ ആർക്കി എപ്പി സ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികനായി. കത്തീഡ്രൽ വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ, ഫാ. ബിജു ആലപ്പാട്ട് എന്നിവർ സഹകാർമികരായി.
വൈകിട്ട് 4.30ന് തിരുനാൾ ജപമാല പ്രദക്ഷിണം വ്യാകുലമാതാവിൻ ബസിലിക്കയിലെത്തി തിരിച്ച് ലൂർദ് കത്തീഡ്രലിൽ സമാപിച്ചു. 6.45ന് ആരംഭിച്ച കിരീട മഹോത്സവം ബസിലിക്കയിൽനിന്ന് വാദ്യമേളങ്ങളുടെ അകന്പടിയിൽ രാത്രി പത്തരയ്ക്കു ലൂർദ് കത്തീഡ്രലിൽ സമാപിച്ചു.
കത്തീഡ്രൽ സഹവികാരിമാരായ ഫാ. അനു ചാലിൽ, ഫാ. ജിജോ എടക്കളത്തൂർ, തിരുനാൾ കമ്മറ്റി ജനറൽ കണ്‍വീനറും നടത്തുകൈക്കാരനുമായ ജോജു മഞ്ഞില, കൈക്കാരൻമാരായ തോമാസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, തിരുനാൾ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വംനൽകി.
ഇന്നു രാവിലെ ഏഴരയ്ക്കു പരേതരെ അനുസ്മരിച്ചു ള്ള പാട്ടുകുർബാന. വൈകീട്ട് വിശുദ്ധ കുർബാനയ്ക്കുശേഷം മെഗാ മ്യൂസിക് ഫ്യൂഷൻ. തുടർന്നു വർണമഴ.