കിണറ്റിൽവീണ സ്ത്രീയെ രക്ഷപ്പെടുത്തി
1478265
Monday, November 11, 2024 6:08 AM IST
അരിമ്പൂർ: കിണറ്റിൽവീണ സ്ത്രീയെ രക്ഷപ്പെടുത്തി. കൈപ്പള്ളി വടക്കേത്തല വീട്ടിൽ പൈനൂസിന്റെ ഭാര്യ മോളി (58)യാണ് അബദ്ധത്തിൽ വീട്ടുമുറ്റത്തെ 50 അടി ആഴമുള്ള കിണറിൽവീണത്.
15 അടിയോളം വെള്ളമുണ്ടായിരുന്ന കിണറിൽ മോട്ടോറിന്റെ പൈപ്പിൽപിടിച്ച് മണിക്കൂറുകളോളം നിന്ന ഇവരെ തൃശൂർ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി.എസ്. അജിത് കുമാർ, പി.കെ. പ്രതീഷ്, എം. കൃഷ്ണ പ്രസാദ്, ബിജോയ് ഈനാസു, കെ.എസ്. ആര്യ, ഷജിൻ എസ്. രാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചത്.
പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.