ഉത്സവാഘോഷങ്ങൾ തകർക്കുന്ന നടപടിയിൽനിന്ന് സർക്കാരുകൾ പിന്തിരിയണം
1477973
Sunday, November 10, 2024 6:36 AM IST
തൃശൂർ: അറുപതിനായിരത്തിൽപരം വാദ്യകലാകാരന്മാർ, ആനക്കാർ, ആനപ്പുറക്കാർ, മറ്റ് അനുബന്ധ കച്ചവടക്കാർ തുടങ്ങി ഒട്ടേറെ കുടുംബങ്ങളൂടെ ഉപജീവനമായ ഉത്സവാഘോഷങ്ങളെ തകർക്കുന്ന നടപടികളിൽനിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്നു ക്ഷേത്രവാദ്യകലാ ക്ഷേമസഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിനായി ആനകളെ മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും കൈമാറ്റംചെയ്യാനുള്ള നിയമങ്ങൾ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടുള്ളതാണ്. നിയമങ്ങളു ചട്ടങ്ങളും കൃത്യമായി പാലിച്ച് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ വിനോദ് കണ്ടെംകാവിൽ, തൃപ്രയാർ അനിയൻമാരാർ, ലിമേഷ് മുരളി എന്നിവർ പങ്കെടുത്തു. ഉണ്ണി മെച്ചിക്കോട്ട്, അനിൽ പാലയ്ക്കൽ എന്നിവർ പങ്കെടുത്തു.