ചേലക്കരയുടെ സ്ഥാനാർഥിയായി ബാലേട്ടൻ
1477980
Sunday, November 10, 2024 6:36 AM IST
തിരുവില്വാമല: എല്ലാം ദൈവാനുഗ്രഹമാണെന്നും തീരെ പ്രതീക്ഷിക്കാതെയാണു തനിക്ക് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ത്വം ലഭിച്ചതെന്നും എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ് ണൻ. ദിവസവും പുലർച്ചെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലും പറക്കോട്ടുകാവിലും ദർശനം നടത്തിയാണ് എൻഡിഎ സ്ഥാനാർഥി ചേലക്കരയുടെ ബാലേട്ടൻ എന്നു പ്രചാരണത്തിലുടനീളം നീട്ടി വിളിക്കുന്ന നാട്ടുകാരനായ ബാലകൃഷ്ണൻ പ്രചാരണത്തിന് ഇറങ്ങുന്നത്. രാവിലെ അഞ്ചി ന് ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തി 6.30ന് പര്യടനം ആരം ഭിക്കും.
തന്റെ സ്ഥാനാർഥിത്വത്തോടെ ചേലക്കരയിൽ ശക്തമായ ത്രികോണ മത്സരത്തി നുവേദിയൊരുങ്ങിയെന്ന് ബാലകൃഷ് ണൻ പറഞ്ഞു.
രണ്ടാംഘട്ട പ്രചാരണം ഇന്നലെ മുള്ളൂർക്കരയിലായിരുന്നു. പാറപ്പുറത്തുനിന്നായിരുന്നു തുടക്കം. നിവേദിത സുബ്രഹ്മണ്യൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് തുഷാർ വെള്ളാപ്പള്ളി ഉദ് ഘാടനം ചെയ്ത ബിഡിജെഎസ് കൺവൻഷനിൽ പങ്കെടുത്തു. അമ്പലനട, വളവ്, കൊല്ലമാക്ക്, മണ്ഡലംകുന്ന് കോളനി തുടങ്ങി വിവിധ ചെറിയ സെന്ററുകൾ പിന്നിട്ട് തിരക്കിട്ട പ്രചാരണയാത്ര.
ഗ്രാമീണസൗന്ദര്യം നിറഞ്ഞ നെൽപ്പാടങ്ങൾക്കിടയിൽ ചെറിയ സ്വീകരണ കേന്ദ്രങ്ങളിൽ ചെറിയ പ്രസംഗം നടത്തിയും വോട്ടർമാരോട് കുശലംപറഞ്ഞ് വോട്ടഭ്യർഥന നടത്തിയും പ്രചാരണവാഹനത്തിനൊപ്പം കൈവീശീയും തൊഴുതുമാണ് വോട്ടഭ്യർഥന. കർഷകരും കർഷക തൊഴിലാളികളും ഏറെയുള്ള മണ്ഡലത്തിൽ കർഷകർക്കു സഹായം ലഭ്യമാകുന്ന പദ്ധതികൾ വാഗ്ദാനം ചെയ്താണു പ്രസംഗം.
അതിനിടയിൽ ഉച്ചസമയത്ത് പാഞ്ഞാൾ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിൽ പങ്കെടുത്തു. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കാൻ സമയമെടുക്കാതെ അടുത്ത സ്ഥലത്തേക്ക് പ്രചാരണ വാഹനം നീങ്ങി.
"സാധാരണ ലഭിക്കുന്നതിനെക്കാൾ നല്ല പ്രതികരണമാണ് മണ്ഡലത്തിലുടനീളം കിട്ടുന്നത്. മതന്യൂനപക്ഷങ്ങൾക്കിടയിലും സ്ത്രീകൾക്കിടയിലും ആവേശം നിറഞ്ഞ സ്വീകരണമാണു ലഭിക്കുന്നത്. ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെ പിക്ക് ഏറെ സ്വാധീനമുള്ള തിരുവില്വാമല പഞ്ചായത്തിൽ മാത്രമല്ല, മറ്റ് എട്ടുപഞ്ചായത്തുകളിലും ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്.'- തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ബാലകൃഷ് ണൻ പറഞ്ഞു.
വഴിയിലുടനീളം വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് കൈകൂപ്പി വോട്ടഭ്യർഥന. വൈകീട്ട് കാഞ്ഞിരക്കുഴി കോളനിയിലെത്തി. മനപ്പടിയിൽ ഇന്നലത്ത പര്യടനം സമാപിച്ചു. തുടർന്ന് മള്ളൂർക്കര സെന്ററിൽ സമാപന പൊതുയോഗം.
ശശികുമാർ പകവത്ത്