കിണറിന്റെ മതിൽ ഇടിഞ്ഞ് വയോധിക മരിച്ചു
1467836
Saturday, November 9, 2024 11:19 PM IST
വേലൂർ: കിണറിന്റെ മതിൽ ഇടിഞ്ഞ് അപകടം. കിണറ്റിൽ വീണ് വെള്ളാറ്റഞ്ഞൂർ സ്വദേശിനി മരിച്ച നിലയിൽ. വെള്ളാറ്റഞ്ഞൂർ തയ്യൂർ പൊറത്തൂർ വറതുണ്ണി മകൾ പി.വി. ത്രേസ്യ(72) ആണ് മരിച്ചത്.
കിണറിന്റെ പരിസരത്ത് പണികൾ നടക്കെ വീട്ടു കിണറിന്റെ ഒരു മതിൽ ഭാഗം ഇടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നെന്ന് പറയുന്നു. ശരീരത്തിൽ മണ്ണിടിഞ്ഞതിന്റെ പരിക്കുകൾ ഉണ്ട്. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറിൽ നിന്ന് പുറത്തെടുത്ത്, മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. അവിവാഹിതയാണ്.
സംസ്കാരം ഇന്ന് നാലിന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളിയിൽ. സഹോദരങ്ങൾ: പരേതനായ ദേവസി, പരേതനായ പൊറിഞ്ചുകുട്ടി. പരേതയായ റോസ, പരേതയായ മേരി, ജോസ്, ശോശന്നം, ജേക്കബ്, പരേതയായ മർഗിലി.