ദേവാലയങ്ങളിൽ തിരുനാൾ
1477854
Sunday, November 10, 2024 3:27 AM IST
കണ്ണംകുളങ്ങര പള്ളി
തൃശൂർ: കണ്ണംകുളങ്ങര പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിനോടനുബന്ധിച്ചു നടന്ന കൂടുതുറക്കൽ ശുശ്രൂഷയ്ക്കു ദീപിക എഡിറ്റോറിയൽ കോ-ഒാർഡിനേറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും വൈകീട്ട് 5.30നു തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
നാളെ രാത്രി 6.30ന് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കിരീടം എഴുന്നള്ളിപ്പ് രാത്രി 10നു പള്ളിയിൽ സമാപിക്കും. വികാരി ഫാ. ജിയോ ചെരടായി, കൈക്കാരന്മാരായ തോമസ് തട്ടിൽ, ദേവസ് ചുങ്കത്ത്, ജനറൽ കണ്‍വീനർ ഇമ്മാനുവൽ ജോർജ് അറയ്ക്കൽ, ജോയിന്റ് കണ്‍വീനർ ജോർജ് അലക്സ്, ജോണ്സണ് മീൻപറന്പിൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.
ചിറ്റിലപ്പിള്ളി പള്ളി
ചിറ്റിലപ്പിളളി: തിരുനാൾ ദിനമായ ഇന്നു രാവിലെ 6.30നും 10.30നും ഉച്ചതിരിഞ്ഞ് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10.30 നുള്ള ആഘോഷമായ പാട്ടുകുർബാനയ്ക്ക് പുതുക്കാട് ഫൊറോന വികാരി ഫാ.പോൾ തേയ്ക്കാനത്ത് മുഖ്യകാർമികനാകും.
തയ്യൂർ ഇടവകവികാരി ഫാ. ഗ്രിജോ മുരിങ്ങാത്തേരി തിരുനാൾസന്ദേശം നൽകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാന, പ്രദക്ഷിണം തുടർന്ന് ഫാൻസി വെടിക്കെട്ട് എന്നിവ ഉണ്ടാകും.നാളെ രാവിലെ 6.15ന് ഇടവകയിലെ മരിച്ചുപോയവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയും രാത്രി ഏഴിന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന മിഠായിത്തെരുവ് എന്ന നാടകവും അരങ്ങറും.
ഇടവകവികാരി ഫാ. ജോളി ചിറമ്മൽ, ജനറൽ കൺവീനർ എ.ആർ. തോമസ്, കൈക്കാരന്മാരായ പാറക്കൽ കുറ്റിക്കാട്ടിൽ ജോസഫ്, പാലയൂർ ലാസർ വിൻസൺ, അറങ്ങാശേരി വർഗീസ് ഫ്രാൻസിസ്, മറ്റു കൺവീനർമാർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.
പെരിങ്ങാട് പള്ളി
പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. പാവറട്ടി സെന്റ്് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് നയനമനോഹരമായ ദീപാലങ്കാരത്തിന്റെ സ്വിച്ചോൺകർമം നിർവഹിച്ചു. തുടർന്ന് പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ സെൽഫി പോയിന്റിന്റെ ഉദ്ഘാടനവും നടന്നു.
വൈകീട്ടുനടന്ന ആഘോഷമായ ദിവ്യബലി, കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്കു ഫാ. ക്രിസ്റ്റോൺ പെരുമാട്ടിൽ മുഖ്യകാർമികനായി. പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ.ആന്റണി ചെമ്പകശേരി, തീർഥകേന്ദ്രം അസി. വികാരി ഫാ. മിഥുൻ ചുങ്കത്ത് എന്നിവർ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.വർണമഴ, അമ്പ്, വള എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. ഇന്നു രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾഗാനപൂജയ്ക്ക് ഫാ.സാജൻ വടക്കൻ മുഖ്യകാർമികനാകും. ഫാ.ജയ്സൺ കൂനംപ്ലാക്കൽ സന്ദേശം നൽകും. തുടർന്നു തിരുനാൾ പ്രദക്ഷിണം, സമർപ്പിതസംഗമം, വൈകീട്ട് കലാസന്ധ്യ, അവാർഡ് വിതരണം എന്നിവയുണ്ടാകും.