ലക്ഷ്യം വിവേചനരഹിത സമൂഹം: പുന്നല ശ്രീകുമാർ
1467484
Friday, November 8, 2024 6:46 AM IST
തൃശൂർ: വിവേചനരഹിത സമൂഹമാണു ലക്ഷ്യമെന്നു കെപിഎംഎസ് ജനറൽ സെക്രട്ടറിയും പഞ്ചമി സ്വയംസഹായ സംഘം ചെയർമാനുമായ പുന്നല ശ്രീകുമാർ.
പഞ്ചമി സ്വയംസഹായ സംഘങ്ങളുടെ ജില്ലാതല കണ്വൻഷൻ തൃശൂർ മുണ്ടശേരി സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക മുന്നേറ്റ ചരിത്രം പുരുഷന്റേതു മാത്രമാകരുത്. വിസ്മരിക്കപ്പെടാനാകാത്ത മികവുള്ള പെണ്കാലത്തിന്റെ അടയാളപ്പെടുത്തലുകൾകൂടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം ശാന്ത ഗോപാലൻ, പി.എ. അജയഘോഷ്, ഡോ. ആർ. വിജയകുമാർ, പി.എൻ. സുരൻ, ബിന്ദു ഷിബു, ശശി കൊരട്ടി, സി.എ. ഗിരിജ എന്നിവർ പ്രസംഗിച്ചു.