ട്രംപിന്റെ വിജയം സന്തോഷിപ്പിക്കുന്നത് യുദ്ധവെറിയന്മാരെ: ബിനോയ് വിശ്വം
1467470
Friday, November 8, 2024 6:46 AM IST
തൃശൂർ: നയസമീപനങ്ങൾകൊണ്ട് തുല്യരായ നരേന്ദ്ര മോദി, ബെഞ്ചമിൻ നെതന്യാഹു, റൊണാൾഡ് ട്രംപ് എന്നിവർ യോജിച്ചു യുദ്ധവെറിയന്മാർക്കായി നിലകൊള്ളുന്ന കാഴ്ച ലോകം കാണേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ഒക്ടോബർ വിപ്ലവ സ്മരണ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം ലോകത്തെ യുദ്ധവെറിയന്മാരായ ആയുധക്കച്ചവടക്കാരെയാണു സന്തോഷിപ്പിക്കുന്നത്. യുദ്ധഭീതിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു വേണ്ടി ശക്തികാണിച്ച മഹത്തായ സോവിയറ്റ് യൂണിയനെ മറന്നാണു മോദി ഭരണകൂടം പുതിയ സാമ്രാജ്യത്വ കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ, കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, അഡ്വ. ടി.ആർ. രമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.