അണുബാധനിയന്ത്രണം: അമലയിൽ തുടർവിദ്യാഭ്യാസ പരിപാടി
1467120
Thursday, November 7, 2024 2:23 AM IST
തൃശൂർ: അമല മെഡിക്കല്‍ കോളജില്‍ അണുബാധനിയന്ത്രണത്തിന്റെ ആധുനികവശങ്ങളെക്കുറിച്ചു നടത്തിയ തുടര്വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ഡോ.ജി.ജി. ലക്ഷ്മി നിര്‍വഹിച്ചു.
അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പൽ ഡോ. ബെറ്റ്സി തോമസ്, ലാബ് ഡയറക്ടര്‍ ഡോ. റീന ജോണ്‍, അണുബാധനിയന്ത്രണവിഭാഗം മേധാവി ഡോ. എ.കെ. ആദര്‍ശ്, കണ്‍സള്‍ട്ടന്റ് ഡോ. തബിത മിറിയം സാബു, ചീഫ് നഴ്സിംഗ് ഓഫീസര്‍ സിസ്റ്റർ ലിഖിത, എച്ച്ഐസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡിനു എം.ജോയ് എന്നിവര്‍ പ്രസംഗിച്ചു.