പാവറട്ടി ആശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് കൊടിയേറി
1453975
Wednesday, September 18, 2024 1:28 AM IST
പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ 40 മണിക്കൂർ ആരാധനയ്ക്കും വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനും തുടക്കം കുറിച്ച് കൊടികയറ്റം നടന്നു. ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് നവനാൾ തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ച് കൊടി കയറ്റു കർമം നിർവഹിച്ചു. 26, 27, 28 തീയതികളിലായി 40 മണിക്കൂർ ആരാധന ആശ്രമ ദേവാലയത്തിൽ നടക്കും.
29ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിക്കുന്നത്. തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമണിക്ക് ദിവ്യബലി, വചന സന്ദേശം, നൊവേന, എന്നിവ ഉണ്ടായിരിക്കും.