ദേവാലയങ്ങളിൽ തിരുനാൾ
1444161
Monday, August 12, 2024 1:42 AM IST
പഴയന്നൂർ സെന്റ് ഡോമിനിക്
പഴയന്നൂർ: വിശുദ്ധ ഡോമിനിക് ദേവാലയത്തിൽ വിശുദ്ധ ഡോമിനിക്കിന്റെ തിരുനാളും ഊട്ട് നേർച്ചയും നടന്നു. ഉച്ചയ്ക്കുശേഷം നടന്ന തിരുനാൾ കുർബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലുരാൻ മുഖ്യകാർമികനായി.
ഇടവക വികാരി ഫാ. ബെന്നി കിടങ്ങൻ, നോർബെർട്ടയിൻ ആശ്രമത്തിലെ ഫാ. ജോമോൻ പള്ളിക്കൽ, ഫാ. പീറ്റർ മണിക്കൂറ്റിയിൽ എന്നിവർ സഹകാർമികരായി. വൈകുന്നേരം 5.30ന് മത ബോധന ദിനം അതിരൂപത മതബോധന ഡയറക്ടർ റവ.ഡോ. ഫ്രാൻസിസ് ആളൂർ ഉദ്ഘാടനം ചെയ്തു.
കൊട്ടേക്കാട്
സെന്റ് മേരീസ്
കൊട്ടേക്കാട്: സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ കൊടിയേറ്റം ഫൊറോന വികാരി ഫാ. ജോജു ആളൂർ നിർവഹിച്ചു.
14,15 തീയതികളിലാണു തിരുനാൾ. 14 ന് വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, വേസ്പര, പ്രസുദേന്തി വാഴ്ച. തിരുനാൾ ദിവസം രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. പോൾ പനംകുളം എസ്സിഎച്ച് മുഖ്യ കാർമികനാകും.