ഊരകം പള്ളിയില്‍ ഇടവകകാര്യാലയം ആശീര്‍വദിച്ചു
1436633
Wednesday, July 17, 2024 1:16 AM IST
ഊരകം: സെന്റ് ജോസഫ്സ് പള്ളിയില്‍ പുതിയതായി പണികഴിപ്പിച്ച ഇടവകകാര്യാലയത്തിന്റെയും വൈദിക മന്ദിരത്തിന്റെയും ആശീര്‍വാദവും ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ആന്റണി എല്‍. തൊമ്മന, സെക്രട്ടറി തോമസ് തത്തംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.
രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള, മുന്‍വികാരിമാരായ ഫാ. പോള്‍ എ. അമ്പൂക്കന്, ഫാ. ആന്റോ തച്ചില്‍, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ജോസ് പുല്ലൂപ്പറമ്പില്‍, ഇടവകവൈദിക പ്രതിനിധി ഫാ. ഗ്ലഫിന് കൂള, ഡിഡിപി കോണ്‍വന്റ് സുപ്പീരിയര്‍ മദര്‍ ശാലിന് മരിയ, കൈക്കാരന്മാരായ ജോണ്സണ് കൂള, ജോണ്സണ് പൊഴോലിപ്പറമ്പില്‍, ജോര്‍ജ് തൊമ്മാന, നിര്‍മാണ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ പി.എല്‍. ജോസ് എന്നിവര്‍ പങ്കെടുത്തു.