പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു
1397483
Tuesday, March 5, 2024 1:26 AM IST
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ടിഡിപി യോഗം യുപി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷയായി.
വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.വി. ഗീതയെ നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനൽ, പൊതുമരാമത്ത് സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ എന്നിവർ ആദരിച്ചു. വിവിധ ചെസ് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ കല്യാണി സിരിനെ വിദ്യാഭ്യാസ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരിയും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാം റാങ്ക് നേടിയ നവനീതിനെ മുൻ ചെ യർപേഴ്സൺ എം.യു. ഷിനിജയും ജില്ലാ കായിക മത്സരത്തിൽ റോളർ സ്കേറ്റിംഗ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ഓം കൃഷ്ണയെ നഗരസഭ പ്രതി പക്ഷ നേതാവ് ടി.എസ്. സജീവനും ആദരിച്ചു.
കൗൺസിലർമാരായ വി.ബി. രതീഷ്, അനിതാ ബാബു, യോഗം പ്രസിഡന്റ് വി.ജി. സുരേഷ് ബാബു, യോഗം ട്രഷറർ സി.ഡി. ബുൾഹർ, പിടിഎ പ്രസിഡന്റ് നിസാം കാസിം, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ, കെ.കെ. താജ്, ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവൻ, വി.വി. രവി, കെ.കെ. ഹസീന, ഷെർളി ലാൽ, സ്കൂൾ ലീഡർ ആമിന ഫൈസ തുടങ്ങിയവർ പ്രസംഗിച്ചു.