കാലിലെ മുറിവിൽ ചങ്ങല പൂണ്ടിറങ്ങിയ നിലയിൽ ആന: അധികൃതർ തടഞ്ഞു
1397174
Sunday, March 3, 2024 7:55 AM IST
നടത്തറ: പിൻകാലിലെ വലിയ മുറിവിൽ ചങ്ങല പൂണ്ടിറങ്ങിയ നിലയിൽ ആനയെ ലോറിയിൽ കൊണ്ടുപോകുന്നതു വനംവകുപ്പ് അധികൃതർ തടഞ്ഞു. നടത്തറ സിഗ്നൽ ജംഗഷനിൽവച്ചാണ് ലോറി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ആനയും ലോറിയും സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനു കൈമാറി. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ആനയെ ലോറിയിൽ കൊണ്ടു പോയിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറിയിൽ വെള്ളമോ, തീറ്റയോ ഉണ്ടായിരുന്നില്ലെന്നും വ്രണംമൂലം കാല് നിലത്തുവയ്ക്കാൻപോലും കഴിയാത്ത അവ സ്ഥയാണ് ആനയ്ക്കെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാലക്കാട് ഭാഗത്ത് ഉത്സവത്തിനാണ് ആനയെ കൊണ്ടു പോയിരുന്നതെന്നു ലോറിയിൽ ഉണ്ടായിരുന്നവർ പറഞ്ഞു.