സംഘാടക സമിതി
1374340
Wednesday, November 29, 2023 2:36 AM IST
പഴയന്നൂർ: നവകേരള സദസിന്റെ ഭാഗമായി പഴയന്നൂർ ഗ്രാമപഞ്ചായത്തുതല സംഘാടകസമിതി രൂപീകരണയോഗംചേർന്നു. താലൂക്ക് വ്യവസായ വികസന ഓഫീസർ അജിത, പ്രബിൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
വാർഡ് മെമ്പര്‍ പി.എ. ബാബു ചെയർമാനും കെ.ആർ. ശ്രീജിത്ത് കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. നവകേരള സദസിന്റെ പ്രചരണാർഥം 30ന് എളനാടിൽനിന്നും പഴയന്നൂർവരെ യുവജനങ്ങളുടെ നേതൃത്വത്തിൽ ബെെക്ക് റാലി സംഘടിപ്പിക്കും.
ഡിസംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് ഓഫീസിൽനിന്നും വനിതകളുടെ നേതൃത്വത്തിൽ വിളംമ്പര ഘോഷയാത്ര നടത്തും.