ക​ട​ന്ന​ൽ കു​ത്തേ​റ്റ് ഗൃഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, February 5, 2023 2:12 AM IST
വേ​ലൂ​ർ: ത​യ്യൂ​രി​ൽ ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ത​യ്യൂ​ർ മേ​ലേ​പു​ര​യ്ക്ക​ൽ അ​പ്പു​ക​ൻ (75) ആ​ണ് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് ത​യ്യൂ​രി​ൽ വെ​ച്ച് ക​ട​ന്ന​ൽ കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ ചി​കി​ത്സ​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: കോ​മ​ളം. മ​ക്ക​ൾ: നി​ധീ​ഷ്, അ​നീ​ഷ്യാ, സു​നീ​ഷ്യാ. മ​രു​മ​ക്ക​ൾ: സു​ശീ​ല​ൻ, ബാ​ബു, സു​ജി​ത.