ശബരിമലയിലേത് ആസൂത്രിത കൊള്ള: കൊടിക്കുന്നിൽ എംപി
1600255
Friday, October 17, 2025 4:10 AM IST
തൃപ്പൂണിത്തുറ: ശബരിമലയിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സിപിഎമ്മിന് കഴിയില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി. പാലക്കാട് നിന്നാരംഭിച്ച വിശ്വാസ സംരക്ഷണ ജാഥയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നടന്നത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന സംഭവങ്ങളാണ്. മാറിമാറി വന്ന ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സർക്കാരും ഇതിൽ പങ്കാളികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ബിജെപിയുടെ തണുത്ത സമീപനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച സമ്മേളനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജാഥാ വൈസ് ക്യാപ്റ്റൻ ടി.എൻ. പ്രതാപൻ, രാഷ്ട്രീയകാര്യ സമിതിയംഗം അജയ് തറയിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്,
ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, കെ.പി. ശ്രീകുമാർ, ജയ്സൺ ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഐ.കെ. രാജു, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, കെ.ബി .മുഹമ്മദ്കുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.