ട്രാഫിക് അദാലത്ത് ഇന്ന് സമാപിക്കും
1600254
Friday, October 17, 2025 4:10 AM IST
കൊച്ചി: കൊച്ചി സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ്) സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് ഇന്ന് സമാപിക്കും.
വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും, നിലവില്‍ കോടതിയില്‍ ഉള്ളതും, പ്രോസിക്യൂഷന് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടില്ലാത്തതുമായ എല്ലാ ചെലാനുകളും പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അദാലത്തില്‍ അവസരം ഉണ്ടാകും.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഇടപ്പള്ളി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ അടയ്ക്കാവുന്നതാണ്. ഫോണ്‍: 0484 2344852, 0484 2394218.