കോതമംഗലത്ത് പണിമുടക്ക് പൂർണം
1574278
Wednesday, July 9, 2025 4:58 AM IST
കോതമംഗലം: കോതമംഗലം മേഖലയിൽ പണിമുടക്ക് പൂർണം. കെഎസ്ആർടിസി ബസുകൾ മാത്രമായിരുന്നു ജനങ്ങൾക്ക് ആശ്രയം. സ്വകാര്യ ബസുകളില്ലാത്തതിനാൽ അത്യാവശ്യക്കാർ മാത്രമാണ് യാത്രയ്ക്കിറങ്ങിയത്. അതിനാൽ ടൗണിൽ പതിവ് ജനതിരക്ക് ഉണ്ടായിരുന്നില്ല.
വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ഹാജർ നിലയും കുറവായിരുന്നു. പണിമുടക്ക് ദുരിതമായി മാറിയെന്ന് പലരും പ്രതികരിച്ചു. ബസ് ഉടമകളും തൊഴിലാളികളും കോതമംഗലത്ത് പ്രകടനവും സമ്മേളനവും നടത്തി.