പെ​രു​മ്പാ​വൂ​ർ: ഈ ​വ​ർ​ഷം ആ​യി​രം ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് വൈ​സ്‌​മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ൺ-​ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ വൈ​സ്‌​മെ​ൻ സോ​ൺ-​ഡി​സ്ട്രി​ക്റ്റ് സ​മ്മേ​ള​നം പെ​രു​മ്പാ​വൂ​രി​ലെ ലൂ​ക്ക് മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു.

ലെ​ഫ്റ്റ​നന്‍റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​റാ​യി ഡാ​നി സ്കറി​യ ലു​ക്കും ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​യി മാ​ത്യൂ​സ് കാ​ക്കൂ​രാ​നും ചു​മ​ത​ല​യെ​ടു​ത്തു. സ​മ്മേ​ള​നം മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ സാ​ജു എം. ​ക​റു​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ൺ-​ഡി​സ്ട്രി​ക്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ പി.​ജെ. കു​ര്യാ​ച്ച​ൻ നി​ർ​വ​ഹി​ച്ചു. ലെ​ഫ്റ്റ​നന്‍റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ഡ്വ. വ​ർ​ഗീ​സ് മൂ​ല​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സോ​ൺ-​ഡി​സ്ട്രി​ക്ട് ത​ല​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ക്ല​ബ്ബു​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ന​ൽ​കു​ന്ന അ​വാ​ർ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മം വൈ​സ്‌​മെ​ൻ ഇ​ന്‍റർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം മാ​ത്യൂ​സ് എ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു.