ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി
1574037
Tuesday, July 8, 2025 7:10 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ സ്കൂൾ ലീഡേഴ്സിന്റെയും ജനറൽ ക്യാപ്റ്റന്റെയും വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാരുടെയും ഇൻവെസ്റ്റിച്ചർ സെറിമണി നടന്നു. ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർമാനും വിഖ്യാത വ്യവസായിയുമായ രാജു കുര്യൻ പാന്പാടി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
ജോജു ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ. വി.എം. മാത്യു, ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ജോയ്സി പോൾ, ഫെബി തോമസ് ബിജു, ജോവാന ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും രാജു കുര്യൻ നിർവഹിച്ചു.