മഴയൊതുങ്ങി; വെള്ളക്കൊഴുവ എത്തി
1574263
Wednesday, July 9, 2025 4:33 AM IST
വൈപ്പിൻ : മഴയൊതുങ്ങി വെയിൽ കണ്ടു തുടങ്ങിയതോടെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ചെറു വള്ളങ്ങൾക്ക് വെള്ളക്കൊഴുവ കിട്ടിത്തുടങ്ങി. സാധാരണ മൺസൂൺ കാലത്തിന്റെ തുടക്കത്തിൽ തന്നെ തീരത്ത് വെള്ളക്കൊഴുവ സാന്നിധ്യം കാണാറുള്ളതാണ്.
എന്നാൽ ഇക്കുറി മഴ കനത്തതോടൊപ്പം തന്നെ കപ്പലപകടത്തിൽ നേരിട്ട പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം ആദ്യം കൊഴുവക്കൂട്ടം തീരത്തുനിന്ന് മാറിപ്പോയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
നാട്ടിൻ പുറങ്ങളിലും നഗരത്തിലും ഒരേപോലെ പ്രിയങ്കരമായ വെള്ളക്കൊഴുവയ്ക്ക് മാർക്കറ്റിൽ വൻ ഡിമാൻഡാണ് .കിലോയ്ക്ക് 100 മുതൽ 140 രൂപ വരെയാണ് ഇപ്പോഴത്തെ വില. ലഭ്യത കൂടുന്തോറും വില കുറയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.