കൊ​ച്ചി: പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ലി​റ്റി​ല്‍ സോ​യ് 2.0യി​ൽ ഇ​നി വൈ​വി​ധ്യ​മാ​ർ​ന്ന സ്ട്രീ​റ്റ് ഭ​ക്ഷ​ണ രു​ചി​ക​ളും. ബാ​ങ്കോ​ക്കി​ലെ​യും പെ​നാ​ങ്ങി​ലെ​യും ജ​ക്കാ​ര്‍​ത്ത​യി​ലെ​യും സ്ട്രീ​റ്റ് ഫു​ഡ് രു​ചി​യ​നു​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കും. ‌

താ​യ് ശൈ​ലി​യി​ലു​ള്ള ഗ്രി​ല്‍​ഡ് സ്റ്റ​ഫ്ഡ് ചി​ക്ക​ന്‍ വിംഗ്സി​ന്‍റെ (പീ​ക്ക് ഗാ​യ് യാംഗ്) മ​യ​പ്പെ​ടു​ത്തു​ന്ന ഗ്ലേ​സ്, സ്‌​പൈ​സി ബാംഗ് ബാംഗ് സ്‌​പൈ​സി കോ​ളി​ഫ്‌​ള​വ​ര്‍, സാം​ബാ​ല്‍ ചേ​ര്‍​ത്ത ഗ്രി​ല്‍ ബാ​ലി​നീ​സ് ബേ ​പ്രോ​ണ്‍​സ്, മ​ലാ​യ് നാ​സി മാ​മാ​ക് തു​ട​ങ്ങി​യ​വ ഇ​വി​ടെ​യു​ണ്ടാ​കും.

പ്ര​ശ​സ്ത​മാ​യ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട പു​തി​യ വി​ഭ​വ​ങ്ങ​ളാ​ണ് ലി​റ്റി​ല്‍ സോ​യി​യു​ടെ അ​ടു​ക്ക​ള​യി​ല്‍ ഒ​രു​ക്കു​ന്ന​ത്. ക്ലാ​സി​ക് വി​ഭ​വ​ങ്ങ​ള്‍​ക്ക് മാ​റ്റ​മി​ല്ല. കൊ​റി​യ​ന്‍ ബു​ള്‍​ഡാ​ക്ക് ചി​ക്ക​ന്‍, ഇ​ചി​റാ​ക്കു രാ​മെ​ന്‍, എ​ക്‌​സ്ഒ ഫ്രൈ​ഡ് റൈ​സ് ബൗ​ള്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.