ലഹരിക്കെതിരായ ഉദയം പദ്ധതിക്ക് തുടക്കം
1574268
Wednesday, July 9, 2025 4:44 AM IST
കൊച്ചി: ലഹരിക്കെതിരായ കൊച്ചി സിറ്റി പോലീസിന്റെ ഉദയം പദ്ധതിക്ക് തുടക്കമായി. കളമശേരി രാജഗിരി സ്കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിചയ സമ്പന്നരായ 55 അംഗ വിദഗ്ധ പാനലിലുള്ളവരാണ് ഉദയം പദ്ധതിയിലൂടെ ലഹരിക്കെതിരെ ബോധവത്കരണത്തിന് രംഗത്തിറങ്ങുന്നത്.
ചടങ്ങില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമാലാദിത്യ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാടുത്തു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ ഫ്ളാഷ്മോബും സ്കിറ്റും അരങ്ങേറി.