കൊ​ച്ചി: പൊ​ന്നു​രു​ന്നി​യി​ലെ ത​ട്ടു​ക​ട​യ്ക്ക് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ബൈ​ക്കി​ലെ​ത്തി ത​ട്ടി​പ്പ​റി​ച്ച കേ​സി​ല്‍ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍.

കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി ആ​ഷി​ഖ്(19), വ​ട​ക്കേ​വി​ള സ്വ​ദേ​ശി ക​ണ്ണ​ന്‍(23) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് കൊ​ല്ലം ഇ​ര​വി​പു​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ണ്ണ​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും പ്ര​തി​യാ​ണ്. ഒ​രു പ്ര​തി​യെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.