കുമ്പളങ്ങി സെന്റ് ജോസഫ്സ് സ്കൂളിൽ "ദീപിക നമ്മുടെ ഭാഷാ പദ്ധതി'
1574266
Wednesday, July 9, 2025 4:44 AM IST
ഫോർട്ടുകൊച്ചി: നോർത്ത് കുമ്പളങ്ങി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. വികാരിയും സ്കൂൾ മാനേജരുമായ ഫാ. ആന്റണി നെടുംപറമ്പിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പൂർവ വിദ്യാർഥിയായ നിക്സൺ പൊള്ളയിലാണ് പത്രം സ്പോൺസർ ചെയ്തത്. നിക്സന്റെ മാതാപിതാക്കളായ ജോസഫ് പൊള്ളയിൽ, മെയ്ബിൾ ജോസഫ്, പ്രധാനാധ്യാപിക റോസി മിനി, അധ്യാപികമാരായ എൽസാ ലൗബി, ഫെമിലിയ, ട്രീസ അനീറ്റ , സിമി, സീമ,അനിജ , ദീപിക പ്രതിനിധികളായ അനിത അനിൽ, പോൾ ബെന്നി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.