ആ​ലു​വ: ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​നി​ന്നു 1.200 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. ക​ടു​ങ്ങ​ല്ലൂ​ർ മു​പ്പ​ത്ത​ടം പ​ഞ്ച​യി​ൽ വീ​ട്ടി​ൽ അ​ന​സി​നെ (സു​കേ​ശ​ൻ - 37) യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​റീ​സ​യി​ൽ​നി​ന്നു ക​ഞ്ചാ​വ് കു​റ​ഞ്ഞ വി​ല​യ്ക്ക് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ച്ച് ചെ​റി​യ പൊ​തി​ക​ളാ​ക്കി കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൊ​ടു​ക്കു​ന്നു​വെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലാ​ണ് വി​ൽ​പ്പ​ന. ഇ​തി​നാ​യി കൊ​ട​വ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.