ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി; അസി. കമാണ്ടന്റിനെ ചുമതലയിൽ നിന്നു മാറ്റി
1574057
Tuesday, July 8, 2025 7:11 AM IST
നെടുമ്പാശേരി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ സുരക്ഷാ ഡ്യൂട്ടിക്കായി മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നു മാറ്റിനിർത്തി.
കെഎപി-2 പാലക്കാട് യൂണിറ്റിലെ അസിസ്റ്റന്റ് കമാണ്ടന്റിനെയാണ് മാറ്റിനിർത്തിയത്. ഇയാളെ നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെത്തിക്കുകയും തുടർന്ന് വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തിരുന്നു. മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് നടപടി സ്വീകരിച്ചത്.