ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ
1574038
Tuesday, July 8, 2025 7:10 AM IST
കല്ലൂർക്കാട് : ലഹരിക്കെതിരേ കല്ലൂർക്കാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കല്ലൂർക്കാട് വൈസ്മെൻ ക്ലബിൽ നടന്ന ജനകീയ കൂട്ടായ്മ കല്ലൂർക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി. ഹസൈനാർ മുഖ്യപ്രഭാഷണം നടത്തി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കല്ലൂർക്കാട് എഎസ്ഐ ജിമോൻ ജോർജ് ക്ലാസുകൾ നയിച്ചു.
മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ, ജോസ് അഗസ്റ്റിൻ, പഞ്ചായത്തംഗം ബാബു മനക്കപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോളി ജോർജ് -പ്രസിഡന്റ്, സിജോ ജോർജ്-വൈസ് പ്രസിഡന്റ്, ജോയി തോമസ്-സെക്രട്ടറി, ആർ.സി ഫ്രാൻസിസ്-ജോയിന്റ് സെക്രട്ടറി, ബിജു ജോസഫ്-ട്രഷറർ, ജോളി ജോസഫ്-കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.