മൂവാറ്റുപുഴയിൽ പണിമുടക്ക് വിളംബര റാലി നടത്തി
1574032
Tuesday, July 8, 2025 7:10 AM IST
മൂവാറ്റുപുഴ: ദേശീയ പണിമുടക്കിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടെയും സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പണിമുടക്ക് റാലി നടത്തി. തുടർന്ന് നെഹ്റു പാർക്കിൽ ചേർന്ന വിശദീകരണ യോഗം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ജോണ് അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി സുനിൽകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം ഡി. ഉല്ലാസ്, കെജിഎൻഎ ജില്ലാ വൈസ് എം.എ മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.