മൂരിയുടെ കുത്തേറ്റ് ക്ഷേത്ര കമ്മിറ്റിയംഗം മരിച്ചു
1574229
Wednesday, July 9, 2025 12:25 AM IST
കോതമംഗലം: വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ പരിപാലിക്കുന്ന മൂരിയുടെ കുത്തേറ്റ് ക്ഷേത്ര കമ്മിറ്റിയംഗം മരിച്ചു. വാരപ്പെട്ടി പട്ടമ്മാട്ട് പരേതനായ അയ്യപ്പൻനായരുടെ മകൻ പദ്മകുമാർ (53) ആണു മരിച്ചത്.
ഇന്നലെ രാവിലെ പുല്ല് തീറ്റിക്കുന്നതിനായി അഴിച്ചു കൊണ്ടുപോകുന്നതിനിടെ മൂരി പത്മകുമാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പദ്മകുമാറിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: ഇന്ദിര. സഹോദരൻ: ഗോപകുമാർ.