അരൂർ-തുറവൂർ ആകാശപ്പാത : മേൽപ്പാലത്തിനു താഴെ നിർമാണസാമഗ്രികൾ ചിതറിക്കിടക്കുന്നതുമൂലം ഗതാഗതക്കുരുക്ക്
1573714
Monday, July 7, 2025 4:46 AM IST
അരൂർ: അരൂർ-തുറവൂർ ആകാശപ്പാത നിർമാണത്തിനുള്ള മേൽപ്പാലത്തിലെ ആർച്ച് നിർമാണം പൂർത്തീകരിച്ചിട്ടും ചന്തിരൂർ മുതൽ അരൂർ ജംഗ്ഷൻ വരെയുള്ള പല ഭാഗത്തും നിർമാണ സാധനങ്ങളുടെ ഇരുമ്പ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടില്ല.
അരൂർ ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുംമ്പോൾ തടസങ്ങൾ ഏറെയാണ്. 11 കെവി 110 കെവി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കാലതാമസം രൂക്ഷമായ ഗതാഗത തടസം ഉണ്ടാക്കുകയാണ് കഴിഞ്ഞ ദിവങ്ങളിൽ പതിനെട്ട് മണിക്കൂറാണ് ദേശീയ പാതയിൽ തടസമുണ്ടായത്.
ഈ ഭാഗത്ത് വച്ച് കേടാകുന്ന വാഹനങ്ങൾ നീക്കിയിട്ടുന്നതിന് ഈ ഭാഗങ്ങൾ ഉപയോഗിക്കുന്നതിനാണ് അരൂർ പോലീസ് പലവട്ടം നിർദേശം നൾകിയത്. എന്നാൽ നിർമാണ കമ്പനി ഇത് കേൾക്കാതെ ഇത്തരത്തിലുള്ള ആക്രിവസ്തുക്കൾ കൂട്ടിയിട്ട് ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ്.