പുതിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഷീറ്റുകൾ അടർന്ന് വീഴുന്നു
1573708
Monday, July 7, 2025 4:35 AM IST
മട്ടാഞ്ചേരി: മൂന്ന് വർഷം മുൻപ് കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മുകൾ തട്ടിനോട് ചേർന്നുള്ള അലങ്കാര ഭാഗങ്ങൾ ഒന്നൊന്നായി അടർന്നു വീഴുന്നു.
കെ.ജെ. മാക്സി എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫോർട്ടുകൊച്ചി ചിരട്ട പാലം ബസ് സ്റ്റോപ്പിന്റെ ഭാഗങ്ങളാണ് അടർന്ന് വീഴുന്നത്. ബസ് സ്റ്റോപ്പിലെ ലൈറ്റുകൾ പലതും രാത്രി തെളിയാറില്ലെന്നും പരാതിയുണ്ട്. 12 ലക്ഷത്തോളം രൂപ ചെലവാക്കി നിർമിച്ചതാണ് ഈ കേന്ദ്രം.