ചിങ്ങത്തിൽ ഗോശ്രീ കവല സുന്ദരിയാവും
1573709
Monday, July 7, 2025 4:35 AM IST
വൈപ്പിൻ : ഗോശ്രീ കവലയെ സുന്ദരിയാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. മൂന്നാം ഗോശ്രീ പാലത്തിന്റെ പടിഞ്ഞാറെ അപ്രോച്ചിന്റെ വടക്ക് ഭാഗത്ത് ജിഡ വക സ്ഥലത്ത് 53 മീറ്റർ നീളത്തിലാണ് സൗന്ദര്യവത്കരണ ജോലികൾ നടന്നുവരുന്നത്.
ആധുനിക രീതിയിലുള്ള പൂന്തോട്ടം, മ്യൂസിക്കൽ ഫൗണ്ടൻ , ഓപ്പൺ സ്റ്റേജ് , വാക്ക് വേ തുടങ്ങിയവയാണ് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്ത്.
ഏതാണ്ട് 50 ശതമാനത്തിലധികം പിന്നിട്ട പണികൾ ഈ മാസം പൂർത്തിയാക്കി ഓണക്കാലത്ത് തുറന്ന് കൊടുക്കുമെന്നാണ് സൂചന.
കൊല്ലം അഭിലാഷ് ആർക്കിടെക്റ്റ് കമ്പനിയുടെ ഡിസൈനിംഗിൽ ഇവർ തന്നെയാണ് നിർമാണം നടത്തുന്നത്.