ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം
1574036
Tuesday, July 8, 2025 7:10 AM IST
കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് കോലഞ്ചേരിയിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം സ്വീകരണം നൽകി.
ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ അധ്യക്ഷനായി. അഡ്വ. പി.വി. ശ്രീനിജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ ലഹരി വിരുദ്ധ സന്ദേശവും, മലങ്കര സഭ മദ്യവർജന സമിതി പ്രസിഡന്റ് യുഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശവും നൽകി.
കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മലങ്കര സഭാ വർക്കിംഗ് കമ്മിറ്റി അംഗം ഫാ. ജേക്കബ് കുര്യൻ ചെമ്മനം, മദ്യവർജന സമിതി പ്രസിഡന്റ് റവ. ഡോ. തോമസ് ചകിരിയിൽ, ലഹരി വിരുദ്ധ സന്ദേശ യാത്ര മധ്യ മേഖല കൺവീനർ പേൾ കണ്ണേത്ത്, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേസിൽ ജോർജ് മാളിയേക്കൽകുഴിയിൽ, ഫാ. അനു തോമസ്, എൽദോസ് പുള്ളോർമ്മടം, ആൽഡിറിൻ ബെന്നി, ബേസിൽ എന്നിവർ പ്രസംഗിച്ചു.