ഓട്ടിസം ബാധിച്ച വിദ്യാർഥികൾക്ക് പഠനപദ്ധതിയുമായി റോട്ടറി
1574265
Wednesday, July 9, 2025 4:44 AM IST
കൊച്ചി: കൊച്ചിൻ ഡൗൺടൗൺ റോട്ടറി ക്ലബിന്റെ പ്രസിഡന്റായി സൂസി പോളും സെക്രട്ടറിയായി സാജി ചന്ദ്രനും സ്ഥാനമേറ്റു. ഓട്ടിസം ബാധിച്ച വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേക 5 കോടി രൂപയുടെ പഠനപദ്ധതിയാണ് ഈ വർഷത്തെ പ്രധാന സേവനപദ്ധതി.
ഐ ടി കമ്പനിയായ ടിസിഎസിന്റെ സിഎസ്ആർ സഹായത്തോടെ, ആദർശ് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ്പദ്ധതി തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പാക്കുന്നത്.
ഓർഫനേജുകൾക്കും വയോജനകേന്ദ്രങ്ങൾക്കും ഡയാലിസിസ് കേന്ദ്രങ്ങൾക്കുമുള്ള സഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡന്റ് സൂസി പറഞ്ഞു.
റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ സുധിൻ വിളങ്ങാടൻ, അസി. ഗവർണർ സീജോ തോമസ്, ഡോ. സുജിത് ജോസ്, ആർ. മാധവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.