‘സഭയ്ക്കും സമൂഹത്തിനും കരുത്ത് പകരുന്നവരായി വൈദികർ മാറണം’
1573719
Monday, July 7, 2025 4:46 AM IST
കോതമംഗലം: സമർപ്പിതമായ ശുശ്രൂഷകളിലൂടെ സഭയ്ക്കും സമൂഹത്തിനും കരുത്ത് പകരുന്നവരായി വൈദികർ മാറണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ അങ്കമാലി ഭദ്രാസന മാർ അത്താനാസിയോസ് വൈദിക സംഘത്തിന്റെ വാർഷിക യോഗത്തിലും സ്വീകരണത്തിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
മാർ അത്താനാസിയോസ് വൈദിക സംഘം ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകി. വൈദിക സംഘം വർക്കിംഗ് പ്രസിഡന്റ് മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. 2025-28 വർഷത്തെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.