പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വിശ്വാസപരിശീലന വാർഷികാഘോഷം
1573715
Monday, July 7, 2025 4:46 AM IST
കിഴക്കമ്പലം: സംഗീതവും സർഗവാസനകളും ലഹരിയായാൽ ജീവിതത്തിൽ മറ്റ് ലഹരികൾ അപ്രസക്തമാകുമെന്ന് ഗായിക മിൻമിനി. പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിലെ വിശ്വാസപരിശീലന വാർഷികാഘോഷം പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വികാരി റവ. ഡോ. പോൾ കൈപ്രമ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാരിഷ് വൈസ് ചെയർമാൻ സജി പോൾ, ട്രസ്റ്റി ജിജോ ജോസഫ്, എസ്ഡി കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ട്രീസ എന്നിവർ ആശംസാപ്രസംഗം നടത്തി.
വിദ്യാർഥി പ്രതിനിധി ജെൻസി സാജു റിപ്പോർട്ട് അവതരിപ്പിച്ചു. വേദപാഠ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മിൻമിനി സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികൾ നടന്നു. സ്കൂൾ എച്ച്എം നെൽസൺ സ്വാഗതവും വിദ്യാർഥി പ്രതിനിധി അന്നാ സാജു നന്ദിയും പറഞ്ഞു.