കുന്നുകരയിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
1573713
Monday, July 7, 2025 4:46 AM IST
നെടുമ്പാശേരി : കുന്നുകര പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "എക്സലൻസ് അവാർഡ് 2025' വിദ്യാഭ്യാസ അവാർഡ് വിതരണം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ തലങ്ങളിലെ പ്രതിഭകളെ ആദരിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കും വിവിധ തലങ്ങളിലെ റാങ്ക് ജേതാക്കൾക്കും വിദ്യാഭ്യാസ അവാർഡുകൾ വിതരണം നടത്തി. പഞ്ചായത്തിലെ മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകളിലെ പ്രധാന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ചടങ്ങിൽ അധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിബി പുതുശേരി, സിജി വർഗീസ്, കവിത വി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. കാസിം, പഞ്ചായത്തംഗങ്ങളായ മിനി പോളി, ജിജി സൈമൺ, സുധാ വിജയൻ, പി.ജി. ഉണ്ണികൃഷ്ണൻ, പി.ഡി. ജെയ്സൻ, എ.ബി. മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.