കപ്പൽ അപകടം: ശ്രദ്ധ ക്ഷണിക്കൽ സമരവുമായി മത്സ്യത്തൊഴിലാളികൾ
1574060
Tuesday, July 8, 2025 7:11 AM IST
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു ഫിഷറീസ് കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സിഎംഎഫ്ആർഐക്കു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
കപ്പൽ അപകടങ്ങളെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ വിദഗ്ധസമിതി അന്വേഷിക്കുക, അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം മത്സ്യ മേഖലയ്ക്ക് ലഭ്യമാക്കുക, കടൽ മേഖലയെ കുത്തക കമ്പനികൾക്കു തീറെഴുതരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജോസഫ് സേവ്യർ കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ചാൾസ് ജോർജ്, വി. ദിന കരൻ എന്നിവർ പ്രസംഗിച്ചു.