തെരുവുനായ ശല്യത്തിനെതിരെ ജില്ലാതല സമരജാഥ
1574053
Tuesday, July 8, 2025 7:11 AM IST
ആലുവ: തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനസേവ തെരുവുനായ വിമുക്ത സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലാതല സമരജാഥ ആരംഭിച്ചു. പ്രസിഡന്റ് ജോസ്മാവേലി നയിക്കുന്ന സമരജാഥ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങൾക്കുള്ളിൽ 1,65,000 പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റതായി രേഖകൾ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വർധനയാണ്. സമരജാഥയുടെ എറണാകുളം ജില്ലാ പര്യടനം അവസാനിക്കുന്ന മുറയ്ക്ക് മറ്റ് ജില്ലകളിലേക്കും ജാഥ വ്യാപിപ്പിച്ച് അവസാനം തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ എത്തിച്ചേരുമെന്ന് ജോസ് മാവേലി അറിയിച്ചു.