പെയിന്റിംഗ് തൊഴിലാളി ഓട്ടോയിടിച്ച് മരിച്ചു
1573833
Monday, July 7, 2025 10:49 PM IST
പിറവം: റോഡ് കുറുകെ കടക്കുന്പോൾ ഓട്ടോറിക്ഷ ഇടിച്ച് പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. കക്കാട് ആനക്കാവിൽ മനു രാജ് (39) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതരയോടെ പിറവം പള്ളിക്കവലയിൽ പള്ളിയുടെ കവാടത്തിനടുത്താണ് അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുന്പോൾ കക്കാട് ഭാഗത്തുനിന്നു വന്ന ഓട്ടോയിടിക്കുകയായിരുന്നു. പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനുവിനെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
കക്കാട് ആനക്കാവിൽ പരേതരായ അയ്യപ്പന്റെയും കുഞ്ഞുമോളുടെയും മകനാണ്. സഹോദരൻ അനുരാജ്. സംസ്കാരം ഇന്ന് പത്തിന് കണ്ണീറ്റുമല ശ്മശാനത്തിൽ.